കക്ഷി അമ്മിണിപ്പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളെ കയ്യിലെടുത്ത താരമാണ് ഫറ ഷിബില. നാട്ടുമ്പുറത്തെ നിഷ്കളങ്കയായ തടിച്ച പെണ്‍കുട്ടിയുടെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.
താരം കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ ബോഡി മേക്ക് ഓവര്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. സിനിമയുടെ പ്രധാന കോണ്‍സെപ്റ്റ് തന്നെ താരത്തിന്റെ തടിയായിരുന്നു.
അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക് വേണ്ടി 20 കിലോ ഭാരം ആണ് ഫറ കൂട്ടിയത്. താരത്തിന്റെ ഡെഡിക്കേഷന്ന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിയത്.
അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ സിനിമയിലേക്കു വന്നതിന്റെ സാഹചര്യവും താരം വെളിപ്പെടുത്തി. അന്ന് താരം പറഞ്ഞതിങ്ങനെ…
വീട്ടുകാര്‍ക്ക് സിനിമയെക്കുറിച്ചുള്ള വലിയ ധാരണ ഇല്ലായിരുന്നു. ആദ്യം ആങ്കറിംഗ് ചെയ്തു കൊണ്ടാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ലാല്‍ജോസ് സാറിന്റെ ഒരു റിയാലിറ്റി ഷോയില്‍ എന്നെ തെരഞ്ഞെടുത്തു. പക്ഷേ അതില്‍ എനിക്ക് പരാജയമാണ് നേരിട്ടത്.
ജീവിതത്തില്‍ അന്നേ വരെ പരാജയം എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ പരാജയം എന്റെ ജീവിതത്തെ മാറ്റിമറിച്ചു.
ഒരു നടി ആകണമെന്ന് എന്റെ വാശി അവിടെയാണ് പൊട്ടിമുളച്ചത്. റിയാലിറ്റി ഷോയിലെ തോല്‍വിയാണ് ഇന്ന് ഒരു നടി എന്ന നിലയിലേക്ക് എത്തിച്ചത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് പുറമേ സേഫ് എന്ന സിനിമയില്‍ അഡ്വക്കേറ്റ് സിനിമോള്‍ എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിട്ടുണ്ട്.