പ്രായം കൂടുന്നതനുസരിച്ച് വിവേകവും അനുഭവവും വർധിക്കുകയാണു വേണ്ടതെന്ന് ഗായിക ജ്യോത്സ്ന.
തന്റെ പോസ്റ്റിനു താഴെ വന്ന കമന്റ് ചൂണ്ടിക്കാണിച്ചാണ് ജ്യോത്സ്നയുടെ പോസ്റ്റ്. മേക്കപ് ഇല്ലാതെയിരിക്കുമ്പോൾ ജ്യോത്സ്നയ്ക്ക് നല്ല പ്രായം തോന്നുന്നുണ്ടെന്നായിരുന്നു കമന്റ്.
പോസ്റ്റിന്റെ പൂര്ണരൂപം
ഞാൻ പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ വായിക്കാറുണ്ട്. അടുത്തിടെ പതിനാലു വയസുള്ള ഒരു ആൺകുട്ടിയുടെ കമന്റ് എന്റെ ശ്രദ്ധയിൽപ്പെട്ടു.
മേക്കപ് ഇല്ലാതെയിരിക്കുമ്പോൾ എനിക്ക് നല്ല പ്രായം തോന്നുന്നുണ്ടെന്നും ഞാൻ എന്റെ മുപ്പതുകളിൽ ആണെന്നാണു തോന്നുന്നതെന്നും ആണ് ആ കുട്ടി എഴുതിയിരിക്കുന്നത് (നിന്റെ ധാരണ തെറ്റാണു കുട്ടി എനിക്ക് മുപ്പത്തിയഞ്ച് ആകുന്നു, ഞാനതിൽ അഭിമാനിക്കുകയും ചെയ്യുന്നു).
ഇത് എന്റെ മാത്രം അനുഭവമാണെന്നു തോന്നുന്നില്ല. ഈ പോസ്റ്റ് വായിക്കുന്ന ഓരോ സ്ത്രീയും എന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടാകും.
ഒരു കുഞ്ഞുണ്ടാവുകയോ മുടി നരച്ചു തുടങ്ങുകയോ ചെയ്താൽ സ്ത്രീകളുടെ സ്വീകാര്യത നഷ്ടപ്പെട്ടു എന്നു പറയുന്നവരാണ് ഭൂരിഭാഗവും. കാലങ്ങളായുള്ള ഈ സ്ത്രീ വിരുദ്ധതയ്ക്കു നന്ദി.
എന്റെ പ്രിയപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും അറിയേണ്ട ഒരു കാര്യമുണ്ട്. വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. നാമെല്ലാവരും ഈ അവസ്ഥയിലൂടെ കടന്നുപോകും.
പ്രായം കൂടുന്നതനുസരിച്ച് വിവേകവും അനുഭവവും വർധിക്കുകയാണു വേണ്ടത്. നിങ്ങൾക്കു വരുന്ന ശാരീരിക മാറ്റങ്ങളെ നല്ല മനസോടെ സ്വീകരിക്കുക.
മനസാണ് പ്രധാനം, ബാഹ്യസൗന്ദര്യമല്ല. മനസിന് പ്രായം കൂടാതെ നോക്കുക. നല്ല ആരോഗ്യം, സന്തോഷം, മനഃസമാധാനം എന്നിവയായിരിക്കണം മുഖ്യം.
ഈ ഒരവസ്ഥയിലേക്കു നിങ്ങൾ കടക്കുമ്പോൾ നിങ്ങൾക്കും ചർമ്മത്തിൽ ചുളിവും രൂപമാറ്റവുമൊക്കെ ഉണ്ടാകും. എന്നാൽ വർഷങ്ങളായി നിങ്ങൾ ആർജിക്കുന്ന വിവേകവും വിവരവും നിങ്ങളെ വിട്ടുപോകില്ല. അതിനു നിങ്ങളിൽ ഉള്ള സ്വാധീനം വളരെ വലുതാണ്.