താലികെട്ടുന്ന സമയത്തെ ടെന്ഷനെത്തുടര്ന്നുള്ള അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധി തവണ വൈറലായിട്ടുണ്ട്.
മുഹൂര്‍ത്ത സമയം അടുക്കുമ്പോള്‍ ടെന്‍ഷന്‍ മൂലം കൈവിറച്ച് താലികെട്ടാന്‍ കഴിയാത്ത വരൻ, വരന്റെ മുഖത്ത് നോക്കാതെ മാലയണിയിക്കുന്ന വധു,
മകള്‍ അനുഗ്രഹം തേടേണ്ടതിനു പകരം തിരിച്ച് കാലുപിടിയ്ക്കുന്ന അമ്മ, വധുവിന് പകരം അമ്മയ്ക്ക് മാലയണിയിക്കുക തുടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ താലികെട്ടാനുള്ള സമയമായിട്ടും വിവാഹവേദിയ്ക്കടുത്ത് എത്താത്ത അച്ഛനെ അന്വേഷിക്കുന്ന വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താലി കൈയില്‍ പിടിച്ച് ചുറ്റുപാടും നോക്കുന്ന വരനെ വീഡിയോയില്‍ കാണാം. ഒടുവില്‍ അമ്മേ അച്ഛനെവിടെ എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ഇത് കേട്ട് വധു അടക്കം എല്ലാവരും ചിരിക്കുന്നുമുണ്ട്.
ഇതിനിടെ സദസിലെവിടെയോ വരന് അച്ഛനെ കണ്ടെത്തി ചെറു ചിരിയോടെ അച്ഛാ എന്നു വിളിച്ച് താലി ഉയര്‍ത്തിക്കാണിക്കുന്നു. തുടര്‍ന്നാണു വധുവിനു താലി ചാര്‍ത്തുന്നത്.
20 ലക്ഷത്തിലധികം പേരാണ് ആറ് ദിവസം കൊണ്ട് വീഡിയോ കണ്ടത്. താലി കെട്ടും മുന്‍പേ അച്ഛനെ തിരക്കിയ വരനെ അഭിനന്ദിക്കുകയാണ് എല്ലാവരും. എന്നാൽ വീഡിയോയിൽ അച്ഛൻ പ്രത്യക്ഷപ്പെടുന്നില്ല.
സന്തോഷം നിറഞ്ഞ മുഹൂര്ത്തമെന്നു ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ ആ അച്ഛനും മകനും നല്ല സുഹൃത്തുക്കളായിരിക്കുമെന്നാണ് ഒരാളുടെ കമന്റ്.
അതാണ് സ്നേഹമെന്നും ഭാഗ്യവാന്മാരായ അച്ഛനും മകനുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അച്ഛനെ കാണാനുള്ള ആഗ്രഹവും ചിലർ പങ്കുവച്ചിട്ടുണ്ട്.