ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​നെ​തി​രേ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി കോ​ട​തി​യി​ല്‍! ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം ഇങ്ങനെ…

കൊ​ച്ചി: മു​ന്‍​കൂ​ര്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ത​ട​വി​ലാ​ക്കി​യ​തി​നെ​തി​രേ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി റോ​ള​ണ്ട് മോ​സ് ലേ ​ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

പാ​സ്‌​പോ​ര്‍​ട്ട് നി​യ​മ​വും ഫോ​റി​നേ​ഴ്‌​സ് ആ​ക്ടും ലം​ഘി​ച്ചെ​ന്ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ അ​നു​വ​ദി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ അ​ഗ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ന്നെ അ​ഗ​ത്തി​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

എ​ന്‍​ജി​നീ​യ​റാ​യ റോ​ള​ണ്ട് 2006ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി യൂ​റോ​ലാ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി തു​ട​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് സ്വ​ന്തം പേ​രി​ല്‍ പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും സ​മ്പാ​ദി​ച്ച് ല​ക്ഷ​ദ്വീ​പി​ല്‍ താ​മ​സം തു​ട​ങ്ങി. ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച​തോ​ടെ ത​നി​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ച്ചെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ പാ​ലി​ക്കേ​ണ്ട നി​യ​മം ലം​ഘി​ച്ചെ​ന്നു ക​ണ്ടെ​ത്തി ക​ഴി​ഞ്ഞ​വ​ര്‍​ഷം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment