ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നി ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന താരമാണ് മേഘ്ന വിന്‍സെന്റ്.
മേഘ്ന എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ നടി അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. ചന്ദനമഴ സീരിയലില്‍ അമൃതയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മേഘ്നയുടെ വിവാഹം.
തുടര്‍ന്ന് അവര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടി തമിഴ് സീരിയലുകളില്‍ സജീവമാവുകയായിരുന്നു.
ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെയാണ് മേഘ്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരികെ വന്നത്.
നടന് ഷാനവാസ് ഷാനു ആണ് ഇതില്‍ നായകനായി എത്തുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ചും എത്താറുണ്ട്.
നേരത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും മേഘ്ന എത്തിയിരുന്നു. മേഘ്നാസ് സ്റ്റുഡിയോ എന്നാണ് മേഘ്നയുടെ ചാനലിന്റെ പേര്.
താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ മേഘ്നയ്ക്ക് ഓരോ വീഡിയോയിലൂടെയും പ്രണയ ലേഖനവുമായി എത്തുന്ന ആരാധകരും ഏറെയാണ്.
മേഘ്ന നിന്റെ ജീവിതം കണ്ടപ്പോള്‍ തുടങ്ങിയതാണ് നിന്നെ പ്രണയിക്കാന്‍. എനിക്ക് നിന്റെ അത്ര യോഗ്യതയൊന്നുമില്ല. ഒരു പാവമാണ് ഞാന്‍.
പക്ഷേ നിന്നെ മനസ്സിലാക്കാനും നിന്റെ സന്തോഷത്തിനും സങ്കടത്തിനും ജീവിതകാലത്തോളം കൂടെ ഉണ്ടാകാന്‍ എനിക്ക് കഴിയും എന്ന് തുടങ്ങുന്ന സന്ദേശവുമായാണ് ഒരു ആരാധകന് എത്തിയത്.