അയ്യന്തോൾ: അഴിമതിയുടെ ഭാഗമായി സംസ്ഥാനത്തെ രാജകീയമരങ്ങൾ വെട്ടിവിറ്റതിനെതിരെ അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങൾ നട്ട് പ്രതിഷേധിച്ചു.
ബ്ലോക്കിനു കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലുമാണ് മരങ്ങൾ നട്ടത്. ചെന്പൂക്കാവ് ഡിവിഷനിലെ പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഡിവിഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തേക്ക്, ഈട്ടി മുതലായ മരങ്ങൾ വച്ചുപിടിപ്പിച്ചു. അയ്യന്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
തേക്കിൻകാട് ഡിവിഷനിൽ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ, പാട്ടുരായ്ക്കൽ ഡിവിഷനിൽ ഡിസിസി സെക്രട്ടറി സജി പോൾ മാടശേരി, പുങ്കുന്നം ഡിവിഷനിൽ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനി പത്രോസ് എന്നിവരും വൃക്ഷ ത്തൈകൾ നട്ടു.
യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ. സുബി ബാബു, കൗണ്‍സിലർ റെജി ജോയി, ബ്ലോക്ക് സെക്രട്ടറിമാരായ ജോയ് ബാസ്റ്റ്യൻ ചാക്കോള, കുര്യൻ മുട്ടത്ത്, ജോസ് ആലപ്പാട്ട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷറർ സത്യഭാമ മുരുകൻ, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഡേവിഡ് കുര്യൻ, ഈസ്റ്റ് മണ്ഡലം സെക്രട്ടറി പി.ഡി. ജോണ്‍, ജീൻ, ആനന്ദ്, ഗോപി കനകപ്പിള്ളി, മോഹൻ മാക്കൽ, മറ്റു ഭാരവാഹികളായ ലത, ഹരിദാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.