ഇന്ന് രക്ഷപ്പെടും, നാളെ രക്ഷപ്പെടും എന്ന് കരുതി ഇത്രയും കാലം പോയി. എന്ന് ഞാന്‍ സംവിധാനം ചെയ്ത ഗാനഗന്ധര്വന് എന്ന സിനിമയില്‍ മമ്മുക്ക പറയുന്ന ഡയലോഗുണ്ട്.
എല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണിത്. ആ വിശ്വാസമാണ് കല കൊണ്ട് മാത്രം ജീവിക്കാം എന്ന് തീരുമാനിക്കാന്‍ പ്രചോദനമാകുന്നത്. 200 രൂപ പ്രതിഫലത്തിനാണ് ഞാന്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങുന്നത്.
ഗാനമേളകള്‍ക്കിടയില്‍ വണ്‍ മാന്‍ ഷോ ചെയ്യുമായിരുന്നു. മിമിക്സ് പരേഡിനെക്കാള്‍ കൂടുതല്‍ വേദികളില്‍ ചെയ്തിട്ടുള്ളത് അതാണ്.
സ്റ്റേജ് പരിപാടികള്‍ കൊണ്ട് തരക്കേടില്ലാതെ ജീവിച്ച് പോകാമായിരുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് അല്പം പ്രതിസന്ധി. മഴക്കാലത്ത് ഒരു പ്രോഗ്രാമും കാണില്ല. വരുമാനും പൂര്‍ണമായി നിലയ്ക്കും. -രമേഷ് പിഷാരടി