മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലില്‍ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതോടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.
തുടര്‍ന്ന നിരവധി ടിവി പ്രോഗ്രാമുകളുടെ അവതാരകയായ താരം അടുത്തിടെ അഭിനയത്തിലേക്കും കടന്നു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും താരത്തിനെതിരേ സൈബര്‍ അറ്റാക്കും ഉണ്ടാകാറുണ്ട്.
രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ ദിവസം വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വാര്‍ത്ത കേരളത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് സ്ത്രീധനത്തെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അശ്വതിയും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായും എത്തിയിരുന്നു. അശ്വതിയുടെ വിവാഹ ഫോട്ടോ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചാണ് ഒരാള്‍ രംഗത്തെത്തിയത്.
ചേച്ചിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോാള് ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ.
ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുന്നതെന്നായിരുന്നു കമന്റ്.
ഇതിന് മറുപടിയുമായി അശ്വതിയും എത്തി. ഒമ്പത് വര്‍ഷം മുന്‍പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട, അന്ന് കല്യാണത്തിന് താന്‍ ഇട്ടതൊക്കെ, കല്യാണ സാരി ഉള്‍പ്പെടെ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ് വീട്ടുകാരോട് താനോ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല.
നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുവെന്നായിരുന്നു അശ്വതി മറുപടി നല്‍കിയത്. അശ്വതിയുടെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.