കോട്ടയത്തും സ്വകാര്യ ബസുകൾ സിഎൻജി എൻജിനുമായി ഓടും


കോ​ട്ട​യം: കോ​ട്ട​യ​ത്തും സ്വ​കാ​ര്യ ബ​സു​ക​ള്‍ സി​എ​ന്‍​ജി എ​ന്‍​ജി​നു​മാ​യി ഓ​ടി​ത്തു​ട​ങ്ങും.ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബ​സ് ഉ​ട​മ​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഡീ​സ​ല്‍ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്വ​കാ​ര്യ​ബ​സു​ക​ള്‍ സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റി ചെ​ല​വു കു​റ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​ത്.

കം​പ്ര​സ്ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് (സി​എ​ന്‍​ജി അ​ഥ​വ പ്ര​കൃ​തി​വാ​ത​കം) പ​മ്പു​ക​ള്‍ നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തും തൃ​ശൂ​രി​ലു​മാ​ണു​ള്ള​ത്.

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ എ​ല്‍​എ​ന്‍​ജി പ​മ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ണ് നി​ല​വി​ലെ പ​രി​മി​തി. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ത്തി​ലേ​റെ പ​മ്പു​ക​ള്‍ വ​ന്ന​തോ​ടെ 12 സ്വ​കാ​ര്യ ബ​സു​ക​ള്‍ ജൈ​വ ഇ​ന്ധ​ന​ത്തി​ലേ​ക്ക് മാ​റി.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​റും. ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് 56.50 രൂ​പ​യാ​ണു വി​ല.ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് നി​ല​വി​ല്‍ വി​ല 93 രൂ​പ​യി​ലെ​ത്തി.

ഡീ​സ​ലി​നേ​ക്കാ​ള്‍ മൈ​ലേ​ജ് കൂ​ടു​ത​ലും പു​ക കു​റ​വു​മാ​ണ് ജൈ​വ ഇ​ന്ധ​ന​ത്തി​ന്. ഒ​രു ബ​സി​ന് ആ​റു മു​ത​ല്‍ എ​ട്ടു​വ​രെ സി​എ​ന്‍​ജി സി​ലി​ണ്ട​റു​ക​ളാ​ണു വേ​ണ്ട​ത്.

ഒ​രു സി​ലി​ണ്ട​റി​ന് 25,000 രൂ​പ വേ​ണ്ടി​വ​രും. സി​ലി​ണ്ട​റി​നും മ​റ്റ് സാ​മ​ഗ്രി​ക​ള്‍​ക്കും ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് വ​രി​ക.

നി​ല​വി​ലെ വി​ല​വ്യ​ത്യാ​സം നോ​ക്കി​യാ​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഈ ​ചെ​ല​വ് തി​രി​കെ ല​ഭി​ക്കും. മാ​ത്ര​മ​മ​ല്ല 50 കി​ലോ സി​എ​ന്‍​ജി​യും 50 ലി​റ്റ​ര്‍ ഡീ​സ​ലും ത​മ്മി​ല്‍ ര​ണ്ടാ​യി​രം രൂ​പ​യി​ലേ​റെ വ്യ​ത്യാ​സ​മു​ണ്ട്.

ബ​സു​ക​ളു​ടെ ഡീ​സ​ല്‍ ടാ​ങ്കും അ​തി​നൊ​ടു ചേ​ര്‍​ന്നു​ള്ള പൈ​പ്പ് സം​വി​ധാ​ന​ങ്ങ​ളും നീ​ക്കം ചെ​യ്താ​ണ് സി​എ​ന്‍​ജി സി​ലി​ണ്ട​റു​ക​ള്‍ വ​യ്ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി ഒ​രു സ്വ​കാ​ര്യ ബ​സ് സി​എ​ന്‍​ജി​യി​ലേ​ക്ക് വൈ​കാ​തെ മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

Related posts

Leave a Comment