ന്യൂഡൽഹി: ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് രാജ്യത്തു നാൽപതോളംപേരിൽ കണ്ടെത്തി. ആശങ്ക സൃഷ്ടിക്കുന്നതാണു ഡെൽറ്റാ പ്ലസ് വകഭേദം എന്നാണു കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകുന്നത്.
കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു ഈ വൈറസ് സംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയിരുന്നു.
അതേസമയം, ഡെൽറ്റ വകഭേദത്തിന്റെ പരിവർത്തനം സംഭവിച്ച അവസ്ഥ ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിൽ പാലക്കാട്ടും പത്തനംതിട്ടയിലുമാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 21 കേസുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിൽ ആറ് കേസുകളും. കർണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.