കു​ട്ട​നാ​ട്ടി​ലെ ജ​ല​മേ​ള​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന ചമ്പക്കുളം മൂലം വള്ളംകളി ചടങ്ങുകളിൽ  മാത്രം


മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ലെ ജ​ല​മേ​ള​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ന​ട​ക്കേ​ണ്ട മൂ​ലം നാ​ൾ ഇ​ന്ന്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി​യും മൂ​ല​ക്കാ​ഴ്ച ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങും.

കോ​വി​ഡ് വ്യാ​പ​ന​വും, ലോ​ക്ഡൗ​ണും മൂ​ലം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മൂ​ലം ജ​ല​മേ​ള ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​ത്. മ​ൽ​സ​ര വ​ള്ളം ക​ളി ഒ​ഴി​വാ​ക്കി ആ​ചാ​ര​ങ്ങ​ൾ മാ​ത്ര​മാ​കും ഇ​ന്നു ന​ട​ക്കു​ക.

ച​മ്പ​ക്കു​ള​ത്താ​റ്റി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കു​ന്ന വ​ള്ളം​ക​ളി ച​മ്പക്കു​ള​ത്തു​കാ​ർ​ക്കു മാ​ത്ര​മ​ല്ല, കു​ട്ട​നാ​ട്ടു​കാ​ർ​ക്കാ​കെ ഉ​ൽ​സ​വ​പ്ര​തീ​തി​യാ​ണ് ന​ൽ​കി​പ്പോ​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കാ​തെ പോ​യ മ​ൽ​സ​ര​വ​ള്ളം​ക​ളി ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വീ​റു​റ്റ​താ​ക്കാ​മെ​ന്ന ജ​ലോ​ൽ​സ​വ പ്രേ​മി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജ​ല​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ രാ​വി​ലെ 11.30ന് ആ​രം​ഭി​ക്കും. അ​മ്പ​ല​പ്പു​ഴ ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ അ​വി​ടു​ത്തെ പൂ​ജാ ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം 11.30ന് ച​മ്പ​ക്കു​ള​ത്തെ​ത്തും.

മ​ഠ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ടു​ക​ൾ​ക്കു ശേ​ഷം അ​വി​ടെ നി​ന്നും പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ചു​രു​ള​ൻ വ​ള്ളത്തി​ൽ സം​ഘം മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ലേ​ക്കു യാ​ത്ര തി​രി​ക്കും. ത​റ​വാ​ട്ടി​ലെ​ത്തു​ന്ന സം​ഘം കാ​ര​ണ​വ​ർ​ക്കു വെ​റ്റി​ല​യും, പു​ക​യി​ല​യും ന​ൽ​കും. തു​ട​ർ​ന്നു ക്ഷേ​ത്ര​ത്തി​ൽ നിന്നു​ള്ള വ​ഴി​പാ​ടും സ്വീ​ക​രി​ക്കും.

Related posts

Leave a Comment