നാട്ടിലിറങ്ങി ഭീകരത സൃഷ്ടിക്കുന്ന കാട്ടു ജീവികളുമുണ്ട് കുസൃതി കാട്ടി ആളുകളെ രസിപ്പിക്കുന്നവരുമുണ്ട്. ഇങ്ങനെ എത്തന്നവരില് പ്രധാനികള്‍ കാട്ടാനാകളാണ്.
മൂന്നാറിലെ പടയപ്പയൊക്കെ നാട്ടിലൂടെ സൈ്വരവിഹാരം നടത്തുന്നത്് എത്രയോ തവണ നമ്മള് കണ്ടിട്ടുണ്ട്. അതുപോലെ ഒരു അരിമോഷ്ടാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
അടുക്കളയില്‍ കയറിയാണ് ഇവന് ഭക്ഷണം ‘മോഷ്ടിക്കുന്നത്. ‘തായ്ലന്ഡില് ഹുവ ഹിനിലുള്ള ഒരു വീട്ടില്‍ ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അടുക്കളയുടെ ചുമരിടിച്ച് തകര്‍ത്ത് കയറിയ ആന ചാക്കില്‍ സൂക്ഷിച്ചിരുന്ന അരി ആസ്വദിച്ച് കഴിച്ച് മടങ്ങി.
ഇവിടെ പതിവായ് എത്തുന്ന ആനയാണ് ഇത്തവണ വീടിന്റെ അടുക്കള ചുമര് തകര്‍ത്തത്. രാത്രി രണ്ട് മണിയോടെ ശബ്ദം കേട്ട് വീടിന്റെ അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് ആനയെ കണ്ടതെന്നാണ് വീട്ടുടമ പറയുന്നത്.
ചുമര് പഴയപോലെയാക്കാന്‍ ഒരു ലക്ഷത്തിന് മുകളില്‍ പണം ചെലവാകും. പക്ഷേ, പഴയതുപോലെയാക്കുമ്പോഴേക്കും അവന് വീണ്ടും വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും വീട്ടുകാരും.