കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൻ പേര് നിർദേശിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. കോവഫൈൻ എന്ന പേരാണ് ജൂഡ് നിർദേശിച്ചത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വൈറസ് പുതിയ വകഭേധത്തിന് പേര് ഞാൻ suggest ചെയ്യുന്നു . കോവഫൈൻ .
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജൂഡിന്റെ പോസ്റ്റ് .
സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.
എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി.
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന് പിന്നീട് പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.