വനിതാകമ്മീഷണറേപോലുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെന്ന് നടി സ്വാസിക.
ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകുമെന്നു സ്വാസിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും,
പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.Listening is often the only thing needed to help someone.
ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക.
പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം.
ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ.