കോട്ടയം: കോട്ടയം സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ടി.എസ്. റെനീഷിന്റെ പേരിലും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം അയച്ചു.
ഇദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നുള്ള ചിത്രങ്ങളാണു വ്യാജ അക്കൗണ്ടിലും ഉള്‍പ്പടുത്തിയിരിക്കുന്നത്. പലര്‍ക്കും പണം ഗൂഗിള്‍ പേയില്‍ അയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം എത്തിയതോടെ പലരും ടി.എസ്. റെനീഷിനെ നേരിട്ടു വിളിച്ചു കാര്യം തിരക്കിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
പലരും അക്കൗണ്ട് വ്യാജമാണെന്നു തിരിച്ചറിഞ്ഞ് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഈ അക്കൗണ്ട് വ്യാജമാണെന്നും ആരും സന്ദേശം കണ്ടു പണം നല്കി വഞ്ചിക്കപ്പെടരുതെന്നും കാണിച്ചു എസ്ഐ ടി.എസ്. റെനീഷ് വ്യാജ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
നാളുകള്‍ക്കു മുമ്പും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു.