മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ തിരുവനന്തപുരം സ്പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥന് മര്‍ദിച്ച കേസ് മാവേലിക്കര പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതി ലഭിച്ച മുറയ്ക്ക് മാവേലിക്കര പോലീസ് കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മേയ് 14ന് കോവിഡ് ചികിത്സയ്ക്കായി പിതാവിനെ എത്തിച്ച സമയത്ത് ചികിത്സ നല്‍കാതെ വീഴ്ച വരുത്തി മരണം സംഭവിക്കുന്നതിന് ഇടവരുത്തിയെന്ന് ആരോപിച്ചാണ് മകനായ അഭിലാഷ് തന്റെ സുഹൃത്തിനൊപ്പം ചെന്ന് ഡോക്ടറെ മർദിച്ചത്.
ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അഭിലാഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.