പെ​ട്ടി​മു​ടി​യോ​ട് വി​ട​പ​റ​ഞ്ഞ് കു​വി; ഇ​നി പ​രി​ശീ​ല​ക​ൻ അ​ജി​ത്തി​ന്‍റെ പ​രി​പാ​ല​ന​യി​ൽ! ഗ​ർ​ഭി​ണി​യാ​യ കു​വി​ക്ക് മ​റ്റു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെത്തുട​ർ​ന്നു അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു

തൊ​ടു​പു​ഴ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​നി​ര​യാ​യ ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യ ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കു​വി​യെ​ന്ന വ​ള​ർ​ത്തു​നാ​യ ഇ​ടു​ക്കി ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡി​ലെ പ​രി​ശീ​ല​ക​ൻ അ​ജി​ത്ത് മാ​ധ​വ​നു സ്വ​ന്ത​മാ​യി.

ഗ​ർ​ഭി​ണി​യാ​യ കു​വി​ക്ക് മ​റ്റു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെത്തുട​ർ​ന്നു അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ത്ത കു​വി​യെ നേ​ര​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ അ​ജി​ത്തി​നു കൈ​മാ​റാ​ൻ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2020 ഓ​ഗ​സ്റ്റ് ആ​റി​നു​ണ്ടാ​യ പെ​ട്ടി​മു​ടി ഉ​രു​ൾ​പ്പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ര​ണ്ട​ര​വ​യ​സു​കാ​രി ധ​നു​ഷ്ക​യു​ടെ മൃ​ത​ദേ​ഹം മ​ണം പി​ടി​ച്ച് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കു​വി താ​ര​മാ​യ​ത്.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ന്‍റെ നാ​ലാം​ദി​വ​സ​മാ​ണ് പു​ഴ​യി​ൽ വീ​ണു​കി​ട​ന്ന മ​ര​ത്തി​ൽ ത​ങ്ങി​യ നി​ല​യി​ൽ ധ​നു​ഷ്ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്നു മാ​റാ​തെ കു​ര​ച്ചു​കൊ​ണ്ട് നി​ന്ന കു​വി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു വ​ഴി​തെ​ളി​ച്ച​ത്. ഇ​തോ​ടെ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഇ​ടം പി​ടി​ച്ച​തോ​ടെ നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​സ്ഥ​ല​ത്തെ താ​ര​മാ​യി ഈ ​വ​ള​ർ​ത്തു​നാ​യ മാ​റു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ദു​ര​ന്ത​സ്ഥ​ല​ത്ത് അ​ല​ഞ്ഞു ന​ട​ന്ന നാ​യ​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ അ​ജി​ത്ത് ഇ​ണ​ക്കി​യെ​ടു​ക്കാ​നും ശ്ര​മി​ച്ചു.

പി​ന്നീ​ട് കു​വി​യെ ഏ​റ്റെ​ടു​ക്കാ​ൻ ഇ​ദ്ദേ​ഹം താ​ല്പ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡ് നാ​യ​യെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​രി​പാ​ല​ന​ത്തി​ന് ദി​വ​സ​വും ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ഡോ​ഗ് സ്ക്വാ​ഡി​ന് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു.

പി​ന്നീ​ട് എ​ട്ടു മാ​സ​ത്തി​നു ശേ​ഷം ഇ​ഗ്ലീ​ഷ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​നു​ഷ്ക​യു​ടെ മു​ത്ത​ശി പ​ള​നി​യ​മ്മാ​ളി​ന് കു​വി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ നേ​ര​ത്തെ നാ​യ​യെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന അ​ജി​ത്ത് അ​വ​ളു​ടെ വി​ശേ​ഷം തി​ര​ക്കി പ​ള​നി​യ​മ്മാ​ളി​നെ പ​ല​പ്പോ​ഴും വി​ളി​ക്കു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ജി​ത്ത് മാ​ധ​വ​നെ തേ​ടി ഇ​വ​രു​ടെ വി​ളി​യെ​ത്തി​യ​ത്. നാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നി​ല്ല അ​വ​ശ​യാ​ണ്.

ത​ങ്ങ​ൾ​ക്ക് നോ​ക്കാ​നാ​കി​ല്ല, നാ​യ​യെ വേ​ണ​മെ​ങ്കി​ൽ ത​രാം. താ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന കു​വി​യെ ന​ൽ​കാ​മെ​ന്ന വീ​ട്ടു​കാ​രു​ടെ ഉ​റ​പ്പു​ല​ഭി​ച്ച​തോ​ടെ അ​ജി​ത്ത് മൂ​ന്നാ​റി​ലെ​ത്തി മു​ദ്ര​പ​ത്ര​ത്തി​ൽ ഇ​നി നാ​യ​യു​ടെ മേ​ൽ കു​ടും​ബ​ത്തി​ന് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്ന് എ​ഴു​തി വാ​ങ്ങി​യ ശേ​ഷം കു​വി​യെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യേ​യും അ​ജി​ത്ത് വി​വ​രം അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ല​പ്പു​ഴ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് കു​വി​യേ​യു​മാ​യി മ​ട​ങ്ങി.

പ്ര​സ​വ​ശേ​ഷം നാ​യ​യ്ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് തു​ട​രാ​നാ​ണ് അ​ജി​ത്തി​ന്‍റെ തീ​രു​മാ​നം. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ക​ളി​ക്കൂ​ട്ടു​കാ​രി​യെ ന​ഷ്ട​മാ​യ കു​വി​യും മൂ​ന്നാ​റി​ന്‍റെ മ​ല​ഞ്ചെ​രു​വി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment