കൽപ്പറ്റ: താനും കുടുംബവും ജീവിക്കുന്നത് വലിയ ഭയപ്പാടിലെന്ന് മുട്ടിൽ ഈട്ടി മരംമുറി കേസിൽ മരങ്ങൾ മുറിച്ച മരം വെട്ട് തൊഴിലാളി ഹംസക്കുട്ടിയും കുടുംബവും.
മൂലങ്കാവിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ തങ്ങളെ അപായപ്പെടുത്താൻ ആരോ എത്തിയതായി സംശയിക്കുന്നെന്ന് ഹംസക്കുട്ടി പറയുന്നു. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.
വീട് പട്ടിണിയിലാണ് ഇതിന്റെ കൂടെയാണ് മരംമുറിയിലെ പ്രതികളുടെ ഭീഷണിയെന്നും ഹംസക്കുട്ടി.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് വീടിന് സമീപത്ത് അപരിചതരെത്തിയത്.
മകൾ കിടക്കുന്ന റൂമിന് നേരെയാണ് ആദ്യം ടോർച്ചടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടെങ്കിലും തങ്ങളുടെ സുരക്ഷക്ക് വന്ന പോലീസുകാരാണെന്നാണ് ആദ്യ കരുതിയത്.
എന്നാൽ വീണ്ടും ഇതേ രീതിയിൽ വീടിനുള്ളിലേക്ക് ടോർച്ചടിച്ചതോടെ അപകടം മണത്ത തങ്ങൾ ഡൈനിംഗ് റൂമിലേക്ക് മാറിയെന്നും പോലീസിനെ വിളിക്കുകയായിരുന്നെന്നും ഹംസക്കുട്ടി പറയുന്നു.
പിന്നീട് പോലീസെത്തിയാണ് തങ്ങളുടെ ഭീതി മാറ്റിയത്. രാവിലെ വരെ തങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസുണ്ടായിരുന്നെന്നും ഹംസക്കുട്ടി പറഞ്ഞു.
ലിത്തൊഴിലാളിയായ താനും കുടുംബവും പുറത്ത് പോലും പോകാനാതെ ബുദ്ധിമുട്ടുകയാണ്. പട്ടിണിയിലാണ് കുടുംബമെന്നും ഹംസക്കുട്ടി പറഞ്ഞു.