ന്യൂഡൽഹി: നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്ന് അപ്പീലിൽ പറയുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തന്നെയാണ് കേസ് പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ തിരുമാനിച്ചതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.