കോ​വി​ഡ​ന​ന്ത​രം ഹൃ​ദ്രോ​ഗം; പ​തി​നൊ​ന്നു വ​യ​സു​കാ​ര​ന്‍ ആ​ദി പു​തു​ജീ​വി​ത​ത്തി​ൽ

 

കൊ​ച്ചി: കോ​വി​ഡ​ന​ന്ത​രം കു​ട്ടി​ക​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി കാ​ണു​ന്ന മ​ള്‍​ട്ടി​സി​സ്റ്റം ഇ​ന്‍​ഫ്ള​മ​റ്റ​റി സി​ന്‍​ഡ്രം എ​ന്ന അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യ ഹൃ​ദ്രോ​ഗ​ത്തി​ല്‍​നി​ന്നു പ​തി​നൊ​ന്നു വ​യ​സു​കാ​ര​ന്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്.

വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ കെ​ടാ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ആ​ദി ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്.

എ​ക്‌​സ്ട്രാ കോ​ര്‍​പ്പ​റ​ല്‍ മെം​ബ്ര​ണ്‍ ഓ​ക്‌​സി​ജി​നേ​ഷ​ന്‍ (ഇ​സി​എം​ഒ) ചി​കി​ത്സ​യാ​ണ് അ​മൃ​ത​യി​ല്‍ ന​ട​ത്തി​യ​ത്. ബൈ​പാ​സ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഹൃ​ദ​യ ശ്വാ​സ​കോ​ശ ഓ​പ്പ​ണ്‍ ഹാ​ര്‍​ട്ട് സ​ര്‍​ജ​റി​ക്ക് സ​മാ​ന​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണ് ഇ​സിഎംഒയെ​ന്ന് ആ​ദി​യെ ചി​കി​ല്‍​സി​ച്ച ഡോ​ക്ട​ര്‍​മാ​ർ പ​റ​ഞ്ഞു.

കോ​വി​ഡ​ന​ന്ത​രം ഹൃ​ദ​യ പേ​ശി​ക​ള്‍ ത​ക​രാ​റി​ലാ​യി വീ​ക്കം സം​ഭ​വി​ച്ചു ര​ക്തം പ​മ്പ് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ കു​ട്ടി​യു​ടെ ര​ക്ത​സ​മ്മ​ര്‍​ദം അ​പ​ക​ടനി​ല​യി​ലേ​ക്ക് താ​ഴ്ന്നി​രു​ന്നു.

അ​മൃ​ത​യി​ലെ റൂ​മ​റ്റോ​ള​ജി ആ​ന്‍​ഡ് ക്ലി​നി​ക്ക​ല്‍ ഇ​മ്യൂ​ണോ​ള​ജി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ്യ​ന്‍ ആ​ന്‍​ഡ് പീ​ഡി​യാ​ട്രി​ക് റൂ​മ​റ്റോ​ള​ജി​സ്റ്റ് ഡോ. ​സു​മ ബാ​ല​ന്‍, പീ​ഡി​യാ​ട്രി​ക് പ​ള്‍​മ​ണ​റി ആ​ന്‍​ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ജി​ത് കേ​ശ​വ​ന്‍, ഡോ. ​കെ. മ​ഹേ​ഷ് എ​ന്നി​വ​ര്‍ ചി​കി​ത്സയ്​ക്കു നേ​തൃ​ത്വം ന​ല്‍​കി.

 

Related posts

Leave a Comment