വിസ്മയ ഉപയോഗിച്ചിരുന്ന ഫോണ്‍ കിരണ്‍ നശിപ്പിച്ചത് എന്തിന് ? ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമോ? കൊ​ല​പാ​ത​ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​തെ പോ​ലീ​സ്; സംശയങ്ങള്‍ ഇങ്ങനെ…

അ​​​ഞ്ച​​​ല്‍: ശാ​​​സ്താം​​​കോ​​​ട്ട പോ​​​രു​​​വ​​​ഴി​​​യി​​​ല്‍ ഭ​​​ര്‍ത്തൃഗൃ​​​ഹ​​​ത്തി​​​ല്‍ വി​​​സ്മ​​​യ (24) ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ കൊ​​​ല​​​പാ​​​ത​​​ക സാ​​​ധ്യ​​​ത ത​​​ള്ളാ​​​തെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഇ​​​പ്പോ​​​ള്‍ ജുഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള, മ​​​രി​​​ച്ച വി​​​സ്മ​​​യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ കി​​​ര​​​ണി​​​ന്‍റെ മൊ​​​ഴി പൂ​​​ര്‍​ണ​​​മാ​​​യും പോ​​​ലീ​​​സ് വി​​​ശ്വ​​​സി​​​ച്ചി​​​ട്ടി​​​ല്ല.

കു​​​ളി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ടൗ​​​വ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ശു​​​ചി​​​മു​​​റി വെ​​​ന്‍റി​​​ലേ​​​ഷ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് കി​​​ര​​​ണ്‍ പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

വെ​​​ന്‍റി​​​ലേ​​​ഷ​​​നി​​​ൽ തൂ​​​ങ്ങിനി​​​ന്ന ഭാ​​​ര്യ​​​യെ ഒ​​​റ്റ​​​യ്ക്ക് എ​​​ടു​​​ത്ത് ഉ​​​യ​​​ർ​​​ത്തി കെ​​​ട്ട​​​ഴി​​​ച്ച ശേ​​​ഷം പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യെ​​​ന്നും കി​​​ര​​​ണി​​​ന്‍റെ മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഇ​​​യാ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഏ​​​റെ​​​ക്കു​​​റെ സ​​​മാ​​​ന​​​മാ​​​യ മൊ​​​ഴി​​​യാ​​​ണ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തു​​​മ്പോ​​​ൾ വി​​​സ്മ​​​യ​​​യ്ക്ക് കി​​​ര​​​ൺ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത് എ​​​ന്നാ​​​ണ് കി​​​ര​​​ണി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ സാ​​​ഹ​​​ച​​​ര്യത്തെ​​​ളി​​​വു​​​ക​​​ള്‍ കൊ​​​ല​​​പാ​​​തക സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. ഇ​​​ക്കാ​​​ര്യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​സ്മ​​​യ​​​യു​​​ടെ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ച്ച വേ​​​ള​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന ഐ​​​ജി ഹ​​​ര്‍​ഷി​​​ത അ​​​ട്ട​​​ല്ലൂ​​​രി സൂ​​​ചി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​ര​​​ണ​​​ത്തി​​​ല്‍ എ​​​ല്ലാ വ​​​ശ​​​വും അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വി​​​സ്മ​​​യ​​​യു​​​ടെ പോ​​​സ്റ്റ്മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് സ​​​ര്‍​ജ​​​നെ പോ​​​രു​​​വ​​​ഴി​​​യി​​​ലെ വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​പ്പം ത​​​ന്നെ കി​​​ര​​​ണി​​​ന്‍റെ സ​​​ഹോ​​​ദ​​​രീ ഭ​​​ര്‍​ത്താ​​​വി​​​നെയും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യും. അയാളുടെ വീട്ടിൽ പോ​​​യി വ​​​രു​​​മ്പോ​​​ഴാ​​​ണ് കി​​​ര​​​ണ്‍ വി​​​സ്മ​​​യ​​​യെ കൂ​​​ടു​​​ത​​​ലാ​​​യി മ​​​ര്‍​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ളി​​​ല്‍ ചി​​​ല​​​ര്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

വി​​​സ്മ​​​യ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഫോ​​​ണ്‍ കി​​​ര​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണോ എ​​​ന്നും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സം​​​ശയി​​​ക്കു​​​ന്നു​​​ണ്ട്.

സം​​​ഭ​​​വം ന​​​ട​​​ന്ന​​​ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സങ്ങ​​​ളി​​​ലും കി​​​ര​​​ണ്‍, ബ​​​ന്ധു​​​ക്ക​​​ള്‍, സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ളും സൈ​​​ബ​​​ര്‍ സെ​​​ല്‍ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​തെ​​​ല്ലാം കൂ​​​ടി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​കും കി​​​ര​​​ണി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി വീ​​​ണ്ടും വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യു​​​ക.

അ​​​തേ​​​സ​​​മ​​​യം അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നും പോ​​​ലീ​​​സ് ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ശാ​​​സ്താം​​​കോ​​​ട്ട ഡി​​​വൈ​​​എ​​​സ്പി രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ള്‍ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment