ഇ​​​തി​​​നെ​​​ക്കാ​​​ള്‍ വ​​​ലി​​​യൊ​​​രു ആ​​​ദ​​രം ന​​​ല്‍​കാ​​​നി​​​ല്ല! വി​​​മാ​​​ന​​​വാ​​​ഹി​​​നി ‘വി​​​ക്രാ​​​ന്ത്’ക​​ട​​ലി​​ലേ​​ക്ക്; വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ പോ​​​രാ​​​ട്ട സ​​​വി​​​ശേ​​​ഷ​​​ത​​​കള്‍ ഇങ്ങനെ…

കൊ​​​ച്ചി: ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ര്‍​മി​​​ക്കു​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി​ ക​​പ്പ​​ലാ​​യ വി​​​ക്രാ​​​ന്ത് 2022ലെ ​​സ്വാ​​​ത​​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ്.

കൊ​​​ച്ചി​​​ന്‍ ഷി​​പ്പ് യാ​​ർ​​ഡി​​ൽ അ​​വ​​സാ​​ന​​ഘ​​ട്ട നി​​ർ​​മാ​​ണ​​ത്തി​​ലു​​ള്ള വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ സ​​മു​​ദ്ര പ​​രീ​​ക്ഷ​​ണ​​ത്തി​​നു (സീ ​​​ട്ര​​​യ​​​ല്‍​സ്) മു​​​ന്നോ​​​ടി​​​യാ​​​യി നി​​​ര്‍​മാ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.

രാ​​ജ്യ​​ത്തി​​ന്‍റെ എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ചാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​ന​​ത്തി​​ൽ ഇ​​​തി​​​നെ​​​ക്കാ​​​ള്‍ വ​​​ലി​​​യൊ​​​രു ആ​​​ദ​​രം ന​​​ല്‍​കാ​​​നി​​​ല്ലെ​​​ന്നു രാ​​​ജ്‌​​​നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ പോ​​​രാ​​​ട്ട സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും വൈ​​​ദ​​​ഗ്ധ്യ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​ശേ​​​ഷി​​​ക്കു കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​ന്ത്യ​​​യു​​​ടെ നാ​​​വി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും.

വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ​​​യും ഉ​​​രു​​​ക്കും ആ​​​യു​​​ധ​​​ങ്ങ​​​ളും സെ​​​ന്‍​സ​​​റു​​​ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ 75 ശ​​​ത​​​മാ​​​ന​​​വും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​ണ്. ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ തി​​​ള​​​ങ്ങു​​​ന്ന ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യ വി​​​ക്രാ​​ന്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​ണെ​​ന്നും പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി പ​​റ​​ഞ്ഞു.

മു​​​ക്കാ​​​ല്‍ മ​​​ണി​​​ക്കൂ​​​റോ​​​ളം അ​​ദ്ദേ​​ഹം വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യി​​​ല്‍ ചെ​​​ല​​​വി​​​ട്ടു. നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ല്‍ ക​​​രം​​​ബീ​​​ര്‍ സിം​​ഗ്, ദ​​​ക്ഷി​​​ണ നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എ.​​​കെ. ചൗ​​​ള, കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എം.​ ബീ​​​ന, കൊ​​​ച്ചി ക​​​പ്പ​​​ല്‍​നി​​​ര്‍​മാ​​​ണ​​​ശാ​​​ല സി​​​എം​​​ഡി മ​​​ധു എ​​​സ്.​ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ർ സ​​​ന്ദ​​​ര്‍​ശ​​​ന വേ​​​ള​​​യി​​​ല്‍ മ​​ന്ത്രി​​ക്കൊ​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ഒ​​​രേ​​​സ​​​മ​​​യം 30 വ​​​രെ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും എ​​​ട്ട് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​ക​​ളും വി​​ക്രാ​​ന്തി​​നു വ​​​ഹി​​​ക്കാ​​​ന്‍ പ​​​റ്റും. 1,500 ലേ​​​റെ ആ​​​ളു​​​ക​​​ൾ​​ക്കും ക​​​പ്പ​​​ലി​​​ല്‍ ഇ​​ട​​മു​​ണ്ട്.

വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ന്നു​​യ​​രാ​​ൻ 203 മീ​​റ്റ​​റി​​ന്‍റെ​​യും 141 മീ​​റ്റ​​റി​​ന്‍റെ​​യും 190 മീ​​റ്റ​​റി​​ന്‍റെ​​യും മൂ​​ന്നു റ​​ൺ​​വേ​​ക​​ൾ. 15 ഡെ​​ക്കു​​ക​​ൾ. ഫ്ലൈ​​റ്റ് ഡെ​​ക്കി​​ൽ​​നി​​ന്ന് അ​​ഞ്ചു ഡെ​​ക്കു​​ക​​ൾ മു​​ക​​ളി​​ലേ​​ക്കും ഒ​​ൻ​​പ​​തെ​​ണ്ണം താ​​ഴേ​​ക്കും.

വി​​വി​​ധ ഡെ​​ക്കു​​ക​​ളി​​ലാ​​യി 2,400 ക​​ന്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ൾ. ഭാ​​രം 40,000 ട​​ൺ. 263 മീ​​റ്റ​​ർ നീ​​ള​​വും 63 മീ​​റ്റ​​ർ വീ​​തി​​യും. കീ​​ലി​​ൽ​​നി​​ന്നു​​ള്ള ഉ​​യ​​രം 37.5 മീ​​റ്റ​​ർ. മൊ​​ത്തം ചെ​​ല​​വ് 3,500 കോ​​ടി രൂ​​പ.

റ​​​ഷ്യ​​​ന്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു​​ങ്ങു​​ന്ന ക​​പ്പ​​ലി​​ന്‍റെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്ലാ​​റ്റ്ഫോം മാ​​നേ​​ജ്മെ​​ന്‍റ് സം​​വി​​ധാ​​നം (ഐ​​പി​​എം​​എ​​സ്) നി​​ർ​​മി​​ക്കു​​ന്ന​​ത് ബം​​ഗ​​ളൂ​​രു കേ​​ന്ദ്ര​​മാ​​യ ഭാ​​ര​​ത് ഹെ​​വി ഇ​​ല​​ക്ട്രി​​ക്ക​​ൽ ലി​​മി​​റ്റ​​ഡാ​​ണ്. നാ​​വി​​ക​​സേ​​ന​​യ്ക്കു കൈ​​മാ​​റു​​ന്ന​​തോ​​ടെ ഐ​​എ​​ൻ​​എ​​സ് വി​​ക്രാ​​ന്ത് എ​​ന്ന പേ​​രി​​ലാ​​കും വി​​മാ​​ന​​വാ​​ഹി​​നി അ​​റി​​യ​​പ്പെ​​ടു​​ക.

Related posts

Leave a Comment