യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ഒ​രു രാ​ഷ്‌​ട്ര​പ​തി ആ​ദ്യ​മാ​യി ട്രെ​യി​ൻ യാ​ത്ര നടത്തി; വിശേഷങ്ങള്‍ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​കി​ട്ടു​ക​ളോ​ടെ ഇ​ന്ന​ലെ ഒ​രു ട്രെ​യി​ൻ ചൂ​ളംവി​ളി​ച്ചു യാ​ത്ര​ക്കാ​ര​നെ കാ​ത്തു ത​ല​യെ​ടു​പ്പോ​ടെ നി​ന്നു.

രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​ൻ രാം ​നാ​ഥ് കോ​വി​ന്ദി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നു ആ ​കാ​ത്തി​രി​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍പൂ​രി​ൽ താ​ൻ ജ​നി​ച്ച ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ​ത്നി​യും ഇ​ന്ന​ലെ പ്ര​ത്യേ​ക ട്രെ​യി​നി​ൽ യാ​ത്ര തി​രി​ച്ച​ത്.

കാ​ണ്‍പൂ​രി​ലെ പ​രൗ​ങ്ക് ഗ്രാ​മ​ത്തി​ലേ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് രാം ​നാ​ഥ് കോ​വി​ന്ദ് എ​ത്തു​ന്ന​ത്.

പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ൽ ഒ​രു രാ​ഷ്‌​ട്ര​പ​തി ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ട്രെ​യി​ൻ യാ​ത്ര എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​ട്രെ​യി​ൻ യാ​ത്ര​യ്ക്കു​ണ്ട്. 2006ൽ ​മു​ൻ രാ​ഷ്‌​ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മാ​ണ് രാ​ഷ്‌​ട്ര​പ​തി പ​ദ​വി​യി​ലി​രി​ക്കെ ഏ​റ്റ​വും ഒ​ടു​വി​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡെ​റാ​ഡൂ​ണി​ലേ​ക്കാ​യി​രു​ന്നു ക​ലാ​മി​ന്‍റെ യാ​ത്ര. ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ഷ്‌​ട്ര​പ​തി​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര പ്ര​സാ​ദ് പ​ല​പ്പോ​ഴും ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

1956ലാ​ണ് രാ​ഷ്‌​ട്ര​പ​തി​ക്കുവേ​ണ്ടി റെ​യി​ൽ​വേ പ്ര​ത്യേ​ക പ്ര​സി​ഡ​ൻ​ഷ്യ​ൽ സ​ലൂ​ണ്‍ നി​ർ​മി​ച്ച​ത്. ര​ണ്ട് എ​സി കോ​ച്ചു​ക​ളു​ടെ​യും ന​ന്പ​ർ 9000, 9001 ആ​ണ്. അ​തി​വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ൾ​പ്പെടെയു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ 2008ൽ ​ഇ​ത് ഡീക​മ്മീ​ഷ​ൻ ചെ​യ്തി​രു​ന്നു.

പ്ര​ഥ​മ രാ​ഷ്‌​ട്ര​പ​തി രാ​ജേ​ന്ദ്ര പ്ര​സാ​ദി​നുപു​റ​മേ രാ​ഷ്‌​ട്ര​പ​തി​മാ​രാ​യി​രു​ന്ന സ​ക്കീ​ർ ഹു​സൈ​ൻ, വി.​വി. ഗി​രി, എ​ൻ. സ്ഞ്ജീ​വ് റെ​ഡ്ഡി എ​ന്നി​വ​രും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ പ​ല​പ്പോ​ഴും ട്രെ​യി​ൻ യാ​ത്ര തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

നീ​ലം സ​ഞ്ജീ​വ റെ​ഡ്ഡി​ക്കുശേ​ഷം ആ​ദ്യ​മാ​യി ട്രെ​യി​നി​ൽ ക​യ​റു​ന്ന രാ​ഷ്‌​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ആ​ണ്. 2003, 2004, 2006 വ​ർ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

പി​ന്നീ​ട് പ്ര​തി​ഭ പാ​ട്ടീ​ൽ രാ​ഷ്‌​ട്ര​പ​തി ആ​യ​പ്പോ​ൾ ട്രെ​യി​ൻ യാ​ത്ര​യ്ക്ക് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചെങ്കി​ലും അ​പ്പോ​ഴേ​ക്കും പ്ര​സി​ഡ​ൻ​ഷ്യ​ൽ സൂ​ട്ട് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്ര​പ​തി​ക്കുപു​റ​മേ മ​ന്ത്രി​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക കോ​ച്ചു​ക​ളും റെ​യി​ൽ​വേ​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.

ലാ​ലു പ്ര​സാ​ദ് യാ​ദ​വ് റെ​യി​ൽ​വേ മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ പ​തി​വാ​യി പ്ര​ത്യേ​ക കോ​ച്ചി​ൽ ട്രെ​യി​ൻ യാ​ത്ര​ക​ൾ ന​ട​ത്തി​യി​രു​ന്നു. 370 ത​വ​ണ​യാ​ണ് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹം ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യ​ത്.


കാ​ണ്‍പൂ​രി​ൽ സ്കൂ​ൾ കാ​ല​ത്തെ സ​ഹ​പാ​ഠി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണു​ന്ന​തി​നാ​ണ് രാ​ഷ്്ട്ര​പ​തി ഇ​ന്ന​ലെ യാ​ത്ര തി​രി​ച്ച​ത്. റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ സു​നീ​ത് ശ​ർ​മ എ​ന്നി​വ​ർ രാ​ഷ്്ട്ര​പ​തി​യെ യാ​ത്ര​യാ​ക്കാ​നെ​ത്തി​.

പ്ര​ത്യേ​ക ട്രെ​യി​നി​ലാ​ണ് രാ​ഷ്്ട്ര​പ​തി​യു​ടെ യാ​ത്ര. യാ​ത്രാ​മ​ധ്യേ കാ​ണ്‍പൂ​രി​ലെ ജി​ൻ​ഝാ​ക്ക്, റൂ​രാ എ​ന്നീ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തും. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി രാ​ഷ്്ട്ര​പ​തി​ക്ക് നേ​രി​ട്ട് സം​സാ​രി​ക്കാ​നാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​ത്.

ജൂ​ണ്‍ 27ന് ​കാ​ണ്‍പൂ​​രി​ലെ പ​രൗ​ഖ് ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടു സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ളി​ലും രാ​ഷ്്ട്ര​പ​തി​ പ​ങ്കെ​ടു​ക്കും. രാ​ഷ്്ട്ര​പ​തി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാംനാ​ഥ് കോ​വി​ന്ദ് ജ​ന്മ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.

സ്വ​ന്തം നാ​ട്ടി​ലെ പ​രി​പാ​ടി​ക​ൾ​ക്കുശേ​ഷം ജൂ​ണ്‍ 28ന് ​കാ​ണ്‍പുർ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് ലക്‌നോവിലേ​ക്കും രാ​ഷ്്ട്ര​പ​തി​ട്രെ​യി​ൻമാ​ർ​ഗം യാ​ത്ര തി​രി​ക്കും.

അ​വി​ടെ​നി​ന്നു തി​രി​ച്ച് ഡ​ൽ​ഹി​യി​ലേ​ക്കു വി​മാ​ന​ത്തി​ലാ​ണ് മ​ട​ക്ക​മെ​ന്ന് രാ​ഷ്്ട്ര​പ​തിഭ​വ​നി​ൽ നി​ന്നു​ള്ള പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment