കോഴിക്കോട്: വടകരയിൽ രണ്ട് സിപിഎം നേതാക്കൾ പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ചതായി പരാതി.
മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജുവിനും ഡിവൈഎഫ്ഐ പതിയാക്കര മേഖലാ സെക്രട്ടറി ടി.പി. ലിജീഷിനുമെതിരെയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി പരാതി നൽകിയിരുന്നത്.
പരാതിയിൽ പോലീസ് കേസെടുത്തു. ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഭർത്താവും രണ്ട് മക്കളുമുള്ള യുവതിയാണ് പരാതിക്കാരി.
മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നുവെന്ന് പരാതിയിൽ പറയുന്നു.
അതിനുശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്നും യുവതി പറയുന്നു.
പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി.
തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വടകര പോലീസ് ഇൻസ്പെക്ടർക്കാണ് യുവതി പരാതി നൽകിയത്.
ഇരുവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി വടകര ഏരിയ സെക്രട്ടറി അറിയിച്ചു.