കോഴിക്കോട്: വടകരയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികൾ പിടിയിൽ. മുൻ സിപിഎം നേതാക്കളായ പി.പി ബാബുരാജ്, ടി.പി ലിജീഷ് എന്നിവരാണ് പിടിയിലായത്. കരിമ്പനപ്പാലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.
പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.