സംബാർപുർ: പണം നൽകാൻ വിസമ്മതിച്ചതിന് മുൻ വൈസ് ചാൻസിലറെ മദ്യപാനി മഴുവിന് വെട്ടി കൊലപ്പെടുത്തി. ഒഡീഷയിലെ സംബാർപുർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ധ്രുബരാജ് നായിക്കാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് സംഭവം. കുരാമൽ ഗ്രാമത്തിലെ നായിക്കിന്റെ വീടിനു മുന്പില് മദ്യപിച്ചത്തിയ അക്രമി അദ്ദേഹത്തോട് നൂറു രൂപ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം വിസമ്മതിച്ചു. തുര്‍ന്ന് നായിക്കിനെ വീടിനു പുറത്തേക്ക് വിളിച്ചു വരുത്തിയ ഇയാള്‍ കൈയിലിരുന്ന മഴു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു.
നായിക്കിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.