ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദേശം ലംഘിച്ച് ട്വിറ്ററിന്റെ പുതിയ നടപടി. പുതിയ പരാതി പരിഹാര ഓഫീസറായി ജെറിമി കെസ്റ്റലിനെ നിയമിച്ചാണ് വിവാദ നടപടി.
അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ജെറിമിയുടെ നിയമനവും ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.കഴിഞ്ഞ ദിവസം, ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന് രാജിവച്ചിരുന്നു.
ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവച്ചത്.രാജ്യത്തെ പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോരാട്ടത്തിനിടയിലാണ് ഈ രാജിയെന്നതും ശ്രദ്ധേയമാണ്.
ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.