പമ്പാ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ആറാട്ടുപുഴ പാലത്തില്‍നിന്നു ചാടിയ യുവതി രണ്ടര കിലോമീറ്ററോളം നദിയില്‍ കൂടി ഒഴുകി. ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
കൗണ്‍സിലര്‍ അര്‍ച്ചന കെ. ഗോപി അറിയിച്ചതനുസരിച്ച് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.