കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓലമടല് സമരം നടത്തി.
തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിനു പരിസരത്തോ പൊതുയിടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണു സമരം. പറമ്പിലെ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനു മീതെ കിടന്നുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
രാവിലെ ഒമ്പത് മുതല്‍ 10 വരെ നടത്തിയ സമരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018 ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം നിലവില്‍ പുതിയ ഉത്തരവിറക്കിയിട്ടുള്ളത്.
എന്നാല്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.
ജൈവമാലിന്യം ശേഖരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.