തൃശൂർ: ബലാത്സംഗക്കേസ് അട്ടിമറിക്കാൻ പോലീസും വനിതാ കമ്മീഷനും ശ്രമിച്ചതായി ഒളിമ്പ്യൻ മയൂഖ ജോണി.
ചാലക്കുടി മുരുങ്ങൂര് സ്വദേശി ജോണ്സണ് ഇരയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നാണ് മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍.
2016ൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ആളൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല.
രാജി വെച്ച വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടതായി മയൂഖ ആരോപിച്ചു.
വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോണ്സണ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയുടെ നഗ്നമായ വീഡിയോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി.
പ്രതിയുടെ സാമ്പത്തിക, രാഷ്ട്രീയ പിന്‍ബലം വളരെ വലുതായതിനാല്‍ ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും മയൂഖ പറയുന്നു.