സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ടി.​പി കേ​സ് പ്ര​തി​ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; കി​ട്ടു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തം വ​യ്ക്കും, മൂ​ന്നാ​മ​ത്തെ വീ​തം “പാ​ർ​ട്ടി​ക്ക്’; ”  ഓ​ഡി​യോ സം​ഭാ​ഷ​ണം രാ​ഷ്‌​ട്ര​ദീ​പി​ക​ക്ക്…

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വും കാ​രി​യ​റും ത​മ്മി​ൽ ന​ട​ത്തു​ന്നു ഫോ​ൺ​സം​ഭാ​ഷ​ണം പു​റ​ത്ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലെ ക്വ​ട്ടേ​ഷ​ൻ ടീ​മി​ൽ ആ​രൊ​ക്കെ, പൊ​ട്ടി​ക്കു​ന്ന സ്വ​ർ​ണം എ​ങ്ങ​നെ പ​ങ്കി​ട​ണം, ഇ​തി​ൽ ടി​പി കേ​സ് പ്ര​തി​ക​ളു​ടെ റോ​ളെ​ന്ത് എ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് സം​ഭാ​ഷ​ണം ചോ​ർ​ന്ന​ത്. ക​ണ്ണൂ​ർ, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചും സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്.

പൊ​ട്ടി​ക്കു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തം​വ​ച്ച് ഒ​രു ഭാ​ഗം പാ​ർ​ട്ടി​ക്കെ​ന്ന് സം​ഘ​ത്തി​ലെ ഒ​രാ​ൾ പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ടി.​പി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൊ​ടി സു​നി, മു​ഹ​മ്മ​ദ് ഷാ​ഫി അ​ട​ങ്ങു​ന്ന ടീ​മി​നെ​യാ​ണ് പാ​ർ​ട്ടി എ​ന്ന് ശ​ബ്ദ​സം​ഭാ​ഷ​ണ​ത്തി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് ഒ​രു പ​ങ്ക് കൊ​ടു​ക്കു​ന്ന​തോ​ടെ പി​ന്നെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​വി​ല്ലെ​ന്നും ശ​ബ്ദ​രേ​ഖ​യി​ലു​ണ്ട്. സ്വ​ർ​ണം എ​ങ്ങ​നെ കൊ​ണ്ടു​വ​ര​ണം, കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം എ​ന്തു​ചെ​യ്യ​ണം, ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഓ​ഡി​യോ ക്ലി​പ്പി​ലു​ള്ള​ത്.

ഒ​രു​ഭാ​ഗം പൊ​ട്ടി​ക്കു​ന്ന​വ​ർ​ക്ക്, ഒ​രു പ​ങ്ക് ക​ട​ത്തു​ന്ന​ത​വ​ർ​ക്ക്, മൂ​ന്നാ​മ​ത്തെ പ​ങ്ക് കൊ​ടി സു​നി അ​ട​ങ്ങു​ന്ന പാ​ർ​ട്ടി​ക്കും എ​ന്നാ​ണ് വീ​തം​വ​യ്പി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

ഉ​ട​മ​സ്ഥ​ന് ന​ല്കാ​തെ ത​ങ്ങ​ൾ​ക്ക് സ്വ​ർ​ണം ന​ല്കാ​ൻ‌ ഭ​യ​പ്പെ​ടേ​ണ്ട​ന്നും സം​ര​ക്ഷ​ണം ഒ​രു​ക്കാ​മെ​ന്നു​മു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ പാ​ർ​ട്ടി സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് കൊ​ള്ള ന​ട​ത്തി​യാ​ൽ ഉ​ട​മ​ക​ൾ​ക്ക് ഭ​യ​മു​ണ്ടാ​കു​മെ​ന്നും പ​റ​യു​ന്നു.

ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗം കാ​രി​യ​റു​മാ​യി സം​സാ​രി​ക്കു​ന്ന സം​ഭാ​ഷ​ണം

ക​ണ്ണൂ​ർ ജി​ല്ല​യി​ലും കോ​ഴി​ക്കോ​ടും ക​ളി​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലേ. പാ​ർ​ട്ടി​യു​ടെ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലേ. അ​തി​നാ​ണ് മൂ​ന്നി​ലൊ​രു ഭാ​ഗം പാ​ർ​ട്ടി​ക്കാ​ർ​ക്ക് കൊ​ടു​ക്കു​ന്ന​ത് …നി​ന്നെ സെ​യ്ഫാ​ക്കാ​നാ​ണ്. മ​ന​സി​ലാ​യോ… ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു ഉ​ട​മ​സ്ഥ​നാ​ണെ​ങ്കി​ൽ പി​ന്നെ അ​ന്വേ​ഷി​ച്ചു​വ​രി​ല്ല.

ഇ​ത്തി​രി സ്വാ​ധീ​ന​മു​ള്ള​യാ​ൾ ചി​ല​പ്പോ​ൾ അ​ന്വേ​ഷി​ച്ചു​വ​രാം. ഷാ​ഫി​ക്ക​യു​ടെ ടീ​മാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ മ​ട​ങ്ങും. നേ​രെ​മ​റി​ച്ച് നീ ​ഒ​റ്റ​യ്ക്കാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​വ​ർ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും.

പാ​ർ​ട്ടി കൂ​ടെ​യു​ണ്ടെ​ങ്കി​ൽ അ​വ​ർ വി​ളി​ച്ചു​പ​റ​യും. ഞ​ങ്ങ​ളാ​ണ് എ​ടു​ത്ത​തെ​ന്ന്. നി​ങ്ങ​ൾ ബേ​ജാ​റാ​വ​ണ്ടാ​യെ​ന്ന്. പി​ന്നെ അ​വ​ർ ആ ​വ​ഴി​ക്കു വ​രി​ല്ല. ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു​പാ​ട് ഗെ​യിം ന​ട​ന്നി​ട്ടു​ണ്ട്.

ഒ​രു പ്ര​ശ്ന​വു​മി​ല്ല, ഒ​രു ഓ​ണ​റും പി​ന്നാ​ലെ വ​രി​ല്ല. ത​ന്നു​വി​ടു​ന്ന​വ​ർ ന​ല്ല സാ​ന്പ​ത്തി​ക​മു​ള്ള​യാ​ളാ​ണെ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ കോ​ൾ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ നാ​ട്ടി​ൽ വ​ന്നി​ട്ട് ഓ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട​ന്വേ​ഷി​ക്കും.

പ​ത്തു പ​ന്ത്ര​ണ്ട് ദി​വ​സം സാ​ധ​നം ന​മ്മു​ടെ അ​ടു​ത്താ​യാ​ൽ കി​ട്ടൂ​ലാ​ന്ന​റി​ഞ്ഞാ​ൽ ഒ​ഴി​വാ​ക്കും….എ​യ​ർ​പോ​ർ​ട്ടി​ൽ ന​മ്മു​ടെ ടീം ​കൂ​ട്ടാ​ൻ വ​രും. നീ ​അ​വ​രു​ടെ​യൊ​പ്പം ക​യ​റു​ക. ഷാ​ഫി​ക്ക​യോ ജി​ജോ തി​ല്ല​ങ്കേ​രി​യോ ര​ജീ​ഷ് തി​ല്ല​ങ്കേ​രി​യോ ഈ ​മൂ​ന്നു​പേ​രി​ൽ ര​ണ്ടു​പേ​ർ ഒ​രു​മി​ച്ചു​ണ്ടാ​കും….

Related posts

Leave a Comment