വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ കുടുക്കാനുറച്ച് പോലീസ്. വിസ്മയയെ മര്‍ദ്ദിച്ച ഇടങ്ങളിലെല്ലാം പോലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തി.
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശാസ്ത്രീയമായെ തെളിവു ശേഖരണമാണ് നടത്തുന്നത്. വിസ്മയയെ വിവാഹശേഷം മര്‍ദ്ദിച്ചിരുന്നു എന്ന് പ്രതി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്.
എന്നാല്‍ വിസ്മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അന്നേദിവസം ഭാര്യയുമായി വഴക്കുണ്ടായെന്നും കിരണ്‍ സമ്മതിച്ചു.
ഓഫീസില്‍ തികഞ്ഞ അച്ചടക്കം പാലിക്കുന്ന കിരണ്‍കുമാര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരാറുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്
മദ്യലഹരിയില്‍ വിചിത്ര സ്വഭാവം പ്രകടിപ്പിക്കുന്ന കിരണിനെ മനഃശ്ശാസ്ത്രജ്ഞരെ കാണിക്കാനും ശ്രമം നടക്കുന്നുണ്ട്.
അതേസമയം കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്മയക്ക് സ്തീധനമായി ലഭിച്ച 40 പവന് പോരുവഴിയിലെ എസ്ബിഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.
കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്.
പോരുവഴിയിലെ എസ്ബിഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന് ലോക്കറില്‍ നിന്നും കണ്ടെടുത്തു. വിസ്മയയുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ, പൊലീസ് സര്‍ജന്റെയും ഫോറന്‍സിക് ഡയറക്ടറുടേയും സാന്നിധ്യത്തില്‍ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
166 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്മയ 185 സെന്റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.
പൊലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ധരും വിസ്മയ മരിച്ച കിരണിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തും. വിസ്മയയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും വിസ്മയയുടേതു കൊലപാതകമാണോ എന്നതില്‍ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് പോലീസിന്റെ പക്ഷം.
മദ്യപിച്ചു കഴിഞ്ഞാല്‍ കിരണിന്റെ സ്വഭാവത്തിലുണ്ടാകുന്ന അസാധാരണ മാറ്റത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ കിരണ്‍കുമാറിനെയും കൊണ്ട് വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാര്‍ഡിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍പ്പോയി മടങ്ങുമ്പോള്‍ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയും വഴക്കു തുടര്‍ന്നു. കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്.
വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്. കിരണിന്റെ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും അടുത്ത ബന്ധു്കളെയും പോലീസ് ചോദ്യം ചെയ്യും.