കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി കൊടുവള്ളി സ്വദേശി സൂഫിയാൻ കസ്റ്റഡിയിൽ. ബുധനാഴ്ച പുലർച്ചെയാണ് സൂഫിയാൻ പിടിയിലായത്.
ഇയാളെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊടുവള്ളി സ്വർണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന ആളാണ് സൂഫിയാൻ. രാമനാട്ടുകര അപകടം നടക്കുമ്പോൾ സ്വർണക്കടത്ത് സംഘത്തെ ഏകോപിപ്പിച്ച് സൂഫിയാൻ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായിരുന്നതായാണ് വിവരം.
അപകടസ്ഥലത്തും ഇയാൾ എത്തിയിരുന്നു. സൂഫിയാന്റെ നിർദേശപ്രകാരമാണ് ചെർപ്പളശേരി ക്വട്ടേഷൻ സംഘം അർജുൻ ആയങ്കിയേയും സംഘത്തെയും പിന്തുടർന്നത്.