വടക്കാഞ്ചേരി: സ്വർണ കള്ളക്കടത്ത് കേസിൽപ്പെട്ട പ്രതി അർജുൻ ആയങ്കിയുമായി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീലിന്റെ ബന്ധം പോലീസും ഇഡിയും അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തി.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഇ. വേണുഗോപാലമേനോൻ, ഒബിസി കോണ്‍ഗ്രസ് ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ, പഞ്ചായത്ത് പ്രതിപക്ഷ ഉപനേതാവ് പി.സി. മണികണ്ഠൻ, സുബ്രഹ്മണ്യൻ വടക്കില്ലം തുടങ്ങിയവർ പ്രസംഗിച്ചു.
മോജിത്ത്, അജിത്ത്, സതീഷ് മുള്ളക്കൽ, എ.കെ. അഷ്റഫ്, ഷിജിത്ത്, മനോജ് കോമത്ത്, എ. അസനാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.