ജോ​ലി​ഭാ​രം കൂ​ടു​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ശ്മ​ശാ​നം ജീ​വ​ന​ക്കാ​രി സു​ബീ​ന​യെ ത​ള​ർ​ത്തു​ന്നി​ല്ല! കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഒ​രു ദി​വ​സം സം​സ്ക​രി​ച്ച​ത് 13 മൃ​ത​ദേ​ഹ​ങ്ങ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ജോ​ലി​ഭാ​രം കൂ​ടു​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ശ്മ​ശാ​നം ജീ​വ​ന​ക്കാ​രി സു​ബീ​ന​യെ ത​ള​ർ​ത്തു​ന്നി​ല്ല.

“കോ​വി​ഡ് കാ​ല​ത്തും എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ എ​ത്തും. ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ രാ​ത്രി​യാ​കും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാം മ​റ​ന്നു ജോ​ലി ചെ​യ്യു​ക​യാ​ണ്’.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ​ബി​എ​സ് സ​മാ​ജം വ​ക മു​ക്തി​സ്ഥാ​നി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന കു​ഴി​ക്കണ്ട​ത്തി​ൽ റ​ഹ്മാ​ന്‍റെ ഭാ​ര്യ സു​ബീ​ന റ​ഹ്മാ​ൻ പറ ഞ്ഞു.

ക്രി​മ​റ്റോ​റി​യ​ത്തി​നു സ​മീ​പ​മാ​ണു ഇവരുടെ വീട്. ക്രി​മറ്റോ​റി​യ​ത്തി​ലെ നി​യ​മാ​വ​ലി അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ഒ​രു ദി​വ​സം നാ​ലോ അ​ഞ്ചോ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചാ​ൽ മ​തി.

എ​ന്നാ​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ വേ​ള​യി​ൽ ഇവർ അ​തൊ​ന്നും നോ​ക്കി​യി​ല്ല. കുറച്ചു നാ​ളാ​യി എ​ല്ലാ ദി​വ​സ​വും പ​ത്തും പ​ന്ത്ര​ണ്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ടാ​കും.

ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ര​ണ്ടു മ​ണി​ക്കൂ​റെ​ങ്കി​ലും ക​ഴി​ഞ്ഞേ അ​ടു​ത്ത​ത് എ​ടു​ക്കാ​ൻ ക​ഴി​യൂ. മെ​ഷീ​ൻ ത​ണു​ക്ക​ണം. സ​ഹാ​യി​ക്കാ​ൻ സ​ജീ​വൻ കു​ന്നു​മ്മ​ൽ എ​ന്ന ജീ​വ​ന​ക്കാ​ര​നു​മു​ണ്ട്. ഒ​രു പി​ടി ചാ​ര​മാ​കു​ക അ​ല്ലെ​ങ്കി​ൽ മ​ണ്ണി​ലേ​ക്കു

മ​ട​ങ്ങു​ക എ​ന്ന​ത് ഏ​തൊ​രു മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും അ​വ​കാ​ശ​മാ​ണെന്ന് ഇവർ വിശ്വസിക്കു ന്നു. ജീ​വി​തപ്രാ​രാ​ബ്ദ​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​യി മു​ന്പി​ൽ വ​ന്ന​പ്പോ​ൾ പ​ക​ച്ചു നി​ല്ക്കാ​തെ ത​ന്നെ​ക്കൊ​ണ്ട് സാ​ധി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല എ​ന്ന മ​ന​സു​റ​പ്പോ​ടെ​യാ​ണ് സു​ബീ​ന ഈ ​ജോ​ലിയിൽ പ്രവേശിച്ചത്.

ഓ​ഫീ​സ് ജോ​ലി​യാ​യി​രു​ന്നു ആ​ദ്യം. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്പോ​ൾ മാ​ത്രം ചി​ല രേ​ഖ​ക​ൾ എ​ഴു​തി ന​ൽ​കു​ക എ​ന്നതാ​യി​രു​ന്നു ജോ​ലി.

കാ​ര്യ​മാ​യ ജോ​ലിയൊന്നും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നീ​ട് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കാ​മെ​ന്നാ​യി. പി​ന്നീ​ട് ഇ​വി​ടു​ത്തെ പ്ര​ധാ​ന ജീ​വ​ന​ക്കാ​രി​യാ​യി.

കോ​വി​ഡി​നു മു​ന്പ് 89 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ഒ​രു മാ​സം സം​സ്ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ങ്കി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 200 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കേ​ണ്ടി വ​ന്നു.

അ​തി​ൽ കൂ​ടു​ത​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടേ​താ​യി​രു​ന്നു. 275 ഓ​ളം കോ​വി​ഡ് രോ​ഗി​ക​ളെ ഇ​വി​ടെ സം​സ്ക​രി​ച്ചു കഴിഞ്ഞു.

Related posts

Leave a Comment