ട്രെൻഡ്ബ്രിഡ്ജ്: ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ കാലിന് പരിക്കേറ്റു. ഗിൽ ഒന്നാം ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ തുടരുകയാണ്. മൂന്നാഴ്ചത്തെ അവധിയിലാണ് താരങ്ങൾ. ദർഹാമിൽ ജൂലൈ 15ന് ടീം ഒത്തുചേരും. ഇതിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. ഓഗസ്റ്റ് നാലിന് ട്രെൻഡ്ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ്.
കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, അഭിമന്യൂ ഈശ്വരൻ എന്നിവരാണ് ടീം ഇന്ത്യയ്ക്കൊപ്പമുള്ള ഓപ്പണർമാർ. ഗില്ലിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ രോഹിത് ശർമയ്ക്കൊപ്പം മൂവരിൽ ഒരാൾ ഇംന്നിഗ്സ് ഓപ്പണ്‍ ചെയ്യും.