റോ​ഡ് സൂ​പ്പ​റാ​ണ്… പക്ഷെ മഴ പെയ്യരുത് !   ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത റോ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു

 

ക​ണ്ണ​ർ: ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച റോ​ഡു​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഇ​ട​റോ​ഡു​ക​ൾ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ ലോ​ക്ക് ചെ​യ്തി​രു​ന്നു.

മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ഇ​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.മ​ഴ​പെ​യ്താ​ൽ ഈ ​റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ്, രാ​ജീ​വ് ഗാ​ന്ധി റോ​ഡ് തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡു​ക​ൾ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് വ​ള​രെ സു​ഗ​മ​മാ​യി വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന റോ​ഡ് മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യു​യ​ർ​ത്തു​ക​യാ​ണ്. രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്. മി​ക്ക യാ​ത്ര​ക്കാ​ർ​ക്കും സാ​ര​മാ​യി ത​ന്നെ പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വ​ണ്ടി​ക​ൾ​ക്കും കാ​ര്യ​മാ​യ ത​ക​രാ​റു​ക​ളും പ​റ്റി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കു​പ​റ്റി​യ​വ​രെ ശ്രു​ശ്രൂ​ഷി​ക്കാ​നെ സ​മ​യ​മു​ള്ളു. ഒ​ന്ന​ര​മാ​സം മു​ന്പാ​ണ് രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച​ത്.​

പെ​ട്ട​ന്നു​ള്ള ബ്രേ​ക്ക് പി​ടി​ക്ക​ലും വെ​ട്ടി​ക്ക​ലു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.അ​തേ​സ​മ​യം ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച​തി​ലെ അ​ശാ​സ്ത്രി​യ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

മ​ഴ​വെ​ള്ളം ഓ​ട​യി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യം പോ​ലും ഒ​രു​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്ന് നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സ​മീ​പ​ത്ത് നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഓ​വു​ചാ​ലി​ലെ​ത്തി​ക്കാ​ൻ നേ​ര​ത്തെ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച​തോ​ടെ വെ​ള്ളം ഒ​ഴു​കാ​നു​ള്ള ചാ​ലു​ക​ളും ഇ​ല്ലാ​തെ​യാ​യി. ഇ​തോ‌​ടെ ഇ​വി​ട​ങ്ങ​ളി​ൽ കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും തെ​ന്നി​മാ​റു​ന്ന​ത് തു​ട​ർ​ക​ഥ​യാ​വു​ക​യാ​ണ്.

കൂ​ടാ​തെ ന​ഗ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ളു​ടെ മ​ല​മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ.

Related posts

Leave a Comment