തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ പറയുന്നു.