തടവുകാരുടെ അധ്വാനവും ജീവനക്കാരുടെ പ്രോത്സാഹനവും; പാലക്കാട് ജില്ല ജയിലിലെ മുന്തിരിയുടെ വിളവെടുപ്പ് തുടങ്ങി


മ​ല​ന്പു​ഴ: പാ​ല​ക്കാ​ട് ജി​ല്ല ജ​യി​ലി​ലെ മു​ന്തി​രി തോ​ട്ട​ത്തി​ൽ വി​ള​ഞ്ഞ മു​ന്തി​രി പ​ഴ​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ന​ട​ത്തി.

മു​ന്തി​യ​തും ന​ല്ല മ​ധു​ര​മു​ള്ള​തു​മാ​യ ഇ​ന​മാ​ണ് ഇ​തെ​ന്ന് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.മു​ന്തി​രി​ക്കു പു​റ​മേ പേ​ര​ക്ക, പ​പ്പാ​യ, മാ​ത​ള നാ​ര​ങ്ങ, ഓ​റ​ഞ്ച്, ക​രി​ന്പ്, ചോ​ളം, തു​ട​ങ്ങി​യ​വ​യും ജ​യി​ലി​ലെ പ​ഴ​വ​ർ​ഗ്ഗ തോ​ട്ട​ത്തി​ലു​ണ്ട്.

വി​വി​ധ ഇ​നം വാ​ഴ​ക​ൾ, പ്ലാ​വ്, വെ​ണ്ട തു​ട​ങ്ങി​യ​വ​യും പ​ച്ച​ക്ക​റി, നെ​ൽ​കൃ​ഷി, പ​ശു​വ​ള​ർ​ത്ത​ൽ എ​ന്നി​ങ്ങ​നെ ഹ​രി​താ​ഭ​മാ​യാ​ണ് ജ​യി​ൽ വ​ള​പ്പ് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ ആ​ശ​യ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യും ത​ട​വു​കാ​രു​ടെ അ​ധ്വാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച​പ്പോ​ൾ ന​ല്ലൊ​രു ഹ​രി​ത ഭൂ​മി​യാ​യി ജ​യി​ൽ കോ​ന്പൗ​ണ്ട് മാ​റി.

ന​ക്ഷ​ത്ര വ​നം, ശ​ല​ഭോ​ദ്യാ​നം എ​ന്നി​വ​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് വ​ഴി പ​ച​ക വാ​ത​കം, സോ​ളാ​ർ പ്ലാ​ന്‍റ് എ​ന്നി​വ​യും ജ​യി​ലി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Related posts

Leave a Comment