മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ. മോഹന്‍ലാലും, ജഗതി ശ്രീകുമാറും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ നായികമാരായി എത്തിയത് മധുബാലയും ഉര്‍വശിയുമായിരുന്നു.
ആ സിനിമയെക്കുറിച്ചും അതില്‍ അഭിനയിച്ച ഉര്‍വശിയെ കുറിച്ചും ജഗതി ശ്രീകുമാറിന്റെ അരിശുംമൂട്ടില്‍ അപ്പുക്കുട്ടനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും ഒരഭിമുഖത്തിൽ സംഗീത് ശിവന് തുറന്നു പറഞ്ഞിരുന്നു.
അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണാണ് ദമയന്തി. ഉര്‍വശിയാണ് ദമന്തിയായി അഭിനയിച്ചത്.
ആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്. എന്നിട്ടും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്..
തൈപ്പറമ്പില്‍ അശോകനേയും അശ്വതിയെയും യോജിപ്പിച്ചതിലൂടെ വേണമെങ്കില്‍ സിനിമ അവസാനിപ്പിക്കാമായിരുന്നു.
എന്നാല്‍ ഞങ്ങള്‍ ആലോചിച്ചത് അപ്പുക്കുട്ടന്റെ ക്ലൈമാക്സ് എന്താണെന്നാണ്. ഏറെ ചിന്തിച്ചതിനു ശേഷമാണ് അഭിഷേകം ചെയ്ത കുഞ്ഞന്‍ ലാമയെ വീണ്ടും വിരട്ടാനെത്തുന്ന കുങ്ഫുക്കാരന്റെ കറുത്ത വേഷത്തില്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്. .
ആത്യന്തികമായ വിജയം അശോകനാണെങ്കിലും അപ്പുക്കുട്ടനും തൊട്ടു പിറകിലുണ്ടെന്നു പറയുന്നതായിരുന്നു യോദ്ധയുടെ ക്ലൈമാക്സ്- സംഗീത് ശിവന് പറയുന്നു.
-പിജി