തിരുവനന്തപുരം: ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിക്കുന്നവർക്കെതിരേ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ബ്ലൂടൂത്ത് ഉപയോഗം മോട്ടോർ വാഹന നിയമം ലംഘിക്കുന്നതായാൽ കർശന നടപടിയെടുക്കും.
മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിംഗിനിടെ ഇത്തരം തടസങ്ങൾ പാടില്ലാത്തതാണ്. ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാലും ഡ്രൈവിംഗിന്റെ ശ്രദ്ധ മാറിപ്പോവും. അപകടങ്ങൾ കൂട്ടാനേ ഇത് വഴിവയ്ക്കുവെന്നും ഡിജിപി പറഞ്ഞു.