മാന്നാർ: ആരോഗ്യ കേരളത്തിന് അഭിമാന നിമിഷമായി നൂറാം വയസിലും കോവിഡിനെ തോൽപ്പിച്ച് കരുണാകരൻനായർ.
നൂറിനു മുകളിൽ പ്രായമുണ്ടായിട്ടും കോവിഡിനെ പൊരുതി തോൽപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ സന്തോഷത്തിലാണ് കരുണാകരൻ നായരും കുടുംബവും.
കോവിഡ് ബാധിച്ചു ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയിലായിരുന്ന മംഗലത്തേക്കുകാട്ടിൽ കരുണാകരൻ നായരാണ് നൂറാംവയസിൽ കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയത്.
പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും കരുണാകരൻ നായർ നന്ദി രേഖപ്പെടുത്തി.