കൊല്ലം: മൊബൈല്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ ശകാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെ വിമര്‍ശിച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു.
ചലച്ചിത്ര താരം മാത്രമല്ല മുകേഷെന്നും ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയാണെന്നും അത് മറക്കരുതെന്നും അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ബോധപൂർവം തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംഭവത്തിൽ മുകേഷ് നൽകുന്ന വിശദീകരണം. പിന്നിലാരെന്ന് ഊഹിക്കാനാകുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി
തിരുവനന്തപുരം: കൊല്ലം എംഎൽഎ മുകേഷ് സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നു പരാതി.
മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.