റാന്നി: റാന്നി, അത്തിക്കയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ കൊടികള്‍ സ്ഥാപിച്ചു നിര്‍മാണം തടസപ്പെടുത്തിയതിനെതിരെ കരാറുകാര്‍ രംഗത്ത്.
റെഡിമിക്സ് കോണ്‍ക്രീറ്റ് അനുവദിക്കാനാകില്ലെന്നും പകരം യൂണിയന്‍കാരെ ഉപയോഗിച്ച് മാനുവല്‍ ആയി ചെയ്യണമെന്നതാണ് ആവശ്യം.
അല്ലാത്തപക്ഷം അവര്‍ക്ക് നോക്കുകൂലി ആയി ഒരു നിശ്ചിത തുക കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായി അസോസിയേഷന് ഓഫ് പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ഭാരവാഹികള്‍ പറഞ്ഞു.
അത്തിക്കയം, വലിയകുളം, ചൂരക്കുഴി ഭാഗങ്ങളില്‍ സമാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റിംഗ് ചെയ്ത് പരിചയം ഇല്ലാത്തവരെ തൊഴിലാളി യൂണിയന് ലേബലില്‍ ജോലിയെടുപ്പിക്കേണ്ട സാഹചര്യമാണ് കരാറുകാര്‍ക്കുള്ളത്.
എല്ലാ തരത്തിലും അതീവ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുന്ന ചെറുകിട കരാറുകാര്ക്കുനേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സാഗര്‍ ഷറീഫ് എന്നിവര്‍ പറഞ്ഞു.