കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഓട്ടോ ഡ്രൈവറെ സംഘം ചേര്‍ന്ന് മർദിച്ചു കൊന്നു. കേസില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര് കസ്റ്റഡിയില്‍. ചേരാനല്ലൂര്‍ സ്വദേശി കൃഷ്ണകുമാറാണ് (കണ്ണന്- 32) മരിച്ചത്.
ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ള ആറുപേരെക്കൂടാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച തര്‍ക്കം വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.
ഇന്ന് രാവിലെയോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാളായ പോലീസ് ഉദ്യോഗസ്ഥന് സ്വഭാവദൂഷ്യത്തിനടക്കം സസ്പെന്ഷന് നേരിട്ട ആളാണ്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.