കടുത്തുരുത്തി: നിര്‍ധന യുവതിക്ക് കതിര്‍മണ്ഡപമൊരുക്കി മറവന്തുരുത്ത് പഞ്ചായത്തിലെ എന്റെ ഗ്രാമം വാട്സ് ആപ് കൂട്ടായ്മ.
നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ നേടിയ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുതുജീവിതം തുടങ്ങിയത് ആലിന്‍ചുവട് സ്വദേശിയായ ഭദ്രന്റെയും സിന്ധുവിന്റെയും മകളായ സ്വാതിയും ശ്യാമുമാണ്.
ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയായ ശ്യാമുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം കോവിഡ് ദുരിതങ്ങളും തൊഴിലില്ലായ്മയും വര്‍ധിച്ചതോടെ രജിസ്റ്റര്‍ വിവാഹം നടത്താനുള്ള തീരുമാനത്തിലായിരുന്നു സ്വാതിയുടെ മാതാപിതാക്കള്‍.
സാമ്പത്തിക പരാധീനതകളാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചതെന്നറിഞ്ഞ എന്റെ ഗ്രാമം പ്രവര്‍ത്തകര്‍ ഭദ്രനുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് വിവാഹം നടത്തി നല്‍കാമെന്ന് പ്രവര്‍ത്തകര്‍ സ്വാതിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ആറു ദിവസത്തിനുള്ളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
വീട് പെയിന്റിംഗ്, പന്തല്‍, വധുവിനും കുടുംബാംഗങ്ങള്‍ക്കുമുള്ള വസ്ത്രം, ചായസല്‍ക്കാരം, വിവാഹസദ്യ, ഫോട്ടോ, പൂജാകര്‍മം, ലൈറ്റ് തുടങ്ങിയവയുടെ ചെലവുകളും വിവാഹത്തിന് വധുവിനായി സ്വര്‍ണാഭരണങ്ങളും പ്രവര്‍ത്തകര്‍ ലഭ്യമാക്കി. ഗ്രൂപ്പ് പ്രവര്‍ത്തകരെ വന്ദിച്ച് അനുഗ്രഹം തേടിയാണ് വധു കതിര്‍മണ്ഡപത്തില്‍ പ്രവേശിച്ചത്.
ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍. രാകേഷ്, ഡിഡിപി റോയ് പി. കുര്യാക്കോസ്, ബെന്ഷാദ്, കെ.ജി. ചന്ദ്രന്, അഡ്വ. സുഭാഷ് ചന്ദ്രന്, അഡ്വ പി.ആര്. പ്രമോദ്, ഷൗക്കത്ത് മറവന്‍, ബിനു മോഹന്‍, സുഗുണന് മാസ്റ്റര്‍, സുരസി, പ്രേംഷാ, റിയാസ്, അനൂപ് സുലൈമാന്‍, റഷീദ, ആമിന, ബി.ഷിജു, ആര്.രതീഷ് എന്നിവരാണ് വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.