ശി​വ​ഗി​രി മു​ൻ മ​ഠാ​ധി​പ​തി  സ്വാമി പ്രകാശാനന്ദ സമാധിയായി


തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ ധ​ർ​മ സം​ഘം ട്ര​സ്റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് സ്വാ​മി പ്ര​കാ​ശാ​ന​ന്ദ (99) സ​മാ​ധി​യാ​യി. വ​ർ​ക്ക​ല ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​ന്ത്യം.

ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളേ​ത്തു​ട​ര്‍​ന്ന് വ​ര്‍​ക്ക​ല ശ്രീ ​നാ​രാ​യ​ണ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ്വാ​മി പ്ര​കാ​ശാ​ന​ന്ദ. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ർ​ക്ക​ല ശി​വ​ഗി​രി​യി​ൽ സ​മാ​ധി​യി​രു​ത്തും.

ദീ​ർ​ഘ​കാ​ലം ശി​വ​ഗി​രി മ​ഠാ​ധി​പ​തി​യും ധ​ർ​മ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.കൊ​ല്ലം പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​യാ​ണ്.​കു​മാ​ര​ന്‍ എ​ന്നാ​യി​രു​ന്നു പൂ​ര്‍​വാ​ശ്ര​മ​ത്തി​ലെ പേ​ര്.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി 22ാം വ​യ​സി​ലാ​ണ് പ്ര​കാ​ശാ​ന​ന്ദ ശി​വ​ഗി​രി​യി​ലെ​ത്തു​ന്ന​ത്. അ​ന്ന് മ​ഠാ​ധി​പ​തി​യാ​യി​രു​ന്ന ശ​ങ്ക​രാ​ന​ന്ദ​യു​ടെ കീ​ഴി​ലാ​ണ് മ​ഠ​ത്തി​ൽ വൈ​ദി​ക പ​ഠ​നം ന​ട​ത്തി​യ​ത്.

ഗു​രു​ദേ​വ​നി​ൽ നി​ന്നും നേ​രി​ട്ട് സ​ന്യാ​സ​ദീ​ക്ഷ സ്വീ​ക​രി​ച്ച​യാ​ളാ​ണ് ശ​ങ്ക​രാ​ന​ന്ദ. 35ാം വ​യ​സി​ൽ പ്ര​കാ​ശാ​ന​ന്ദ സ​ന്യാ​സ​ദീ​ഷ സ്വീ​ക​രി​ച്ചു.​ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പാ​ണ്ഡി​ത്യ​മു​ള്ള സ​ന്യാ​സി​യാ​യി​രു​ന്നു.

വ​ർ​ക്ക​ല ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ പ്ര​ശ​സ്തി ആ​ഗോ​ള​ത​ല​ത്തി​ൽ എ​ത്തി​ച്ച​യാ​ളാ​യി​രു​ന്നു സ്വാ​മി പ്ര​കാ​ശാ​ന​ന്ദ.1922 ഡി​സം​ബ​റി​ലാ​ണ് ജ​ന​നം. 1977ൽ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും 2006 മു​ത​ൽ പ​ത്തു​വ​ർ​ഷം ട്ര​സ്റ്റ് അ​ധ്യ​ക്ഷ ചു​മ​ത​ല​യും വ​ഹി​ച്ചു.

പ്ര​കാ​ശാ​ന​ന്ദ പ്ര​സി​ന്റാ​യി​രു​ന്ന​പ്പോ​ഴാ​ണ് ശി​വ​ഗി​രി ബ്ര​ഹ്മ വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത്. അ​ദ്ദേ​ഹം പ്ര​സി​ഡന്‍റാ​യി​രു​ന്ന​പ്പോ​ഴാ​ണ് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം പ്ലാ​റ്റി​നം ആ​ഘോ​ഷ​വും ദൈ​വ​ദ​ശ​കം ശ​താ​ബ്ദി ആ​ഘോ​ഷ​വും ന​ട​ന്ന​ത്.

Related posts

Leave a Comment