ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ എ​സ് ഐ​യു​ടെ കൈ ​ഒ​ടി​ഞ്ഞു; സംഭവം നെ​ടു​മ​ങ്ങാ​ട്…

നെ​ടു​മ​ങ്ങാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ നെ​ടു​മ​ങ്ങാ​ട് എ​സ് ഐ ​സു​നി​ൽ ഗോ​പി​‌​ക്ക് മ​ർ​ദ​ന​മേ​റ്റു.

മ​ർ​ദ്ദ​ന​ത്തി​ൽ എ​സ് ഐ ​യു​ടെ കൈ ​ഒ​ടി​ഞ്ഞു. ക​ര​കു​ളം മു​ല്ല​ശേ​രി തോ​പ്പി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു​മ​ണി​ക്കാ​ണ് സം​ഭ​വം.

ബോം​ബ്, വ​ടി​വാ​ൾ എ​ന്നി​വ​യു​മാ​യി ഗു​ണ്ട​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് എ​സ് ഐ ​യും സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

നാ​ട​ൻ ബോം​ബും വ​ടി​വാ​ളു​മാ​യി നി​ൽ​ക്കു​ന്ന പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യു​ടെ കൈ ​ഒ​ടി​ഞ്ഞു. ഇ​ല​ക്‌ഷ​ൻ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് എ​സ് ഐ ​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ചാ​ർ​ജ് എ​ടു​ത്ത​ത്. കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഷൈ​ജു, രാ​ഹു​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ആ​റം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഷൈ​ജു മൊ​ട്ട​മൂ​ട് അ​നി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​ണ്. അ​രു​വി​ക്ക​ര, പേ​രു​ർ​ക്ക​ട, ക​ര​മ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ഉ​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യു​ടെ ഇ​ട​ത് കൈ ​മു​ട്ടി​ന് പൊ​ട്ട​ൽ ഉ​ണ്ട്. ഷൈ​ജു, രാ​ഹു​ൽ എ​ന്നി​വ​രെ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് പി​ടി കൂ​ടി.

ഓ​ടി ര​ക്ഷ​പ്പെ​ട്ട വി​ഷ്ണു, ജി​നു രാ​ജ്, അ​ന​ന്തു, ആ​ദ​ർ​ശ് എ​ന്നി​വ​രെ നെ​ടു​മ​ങ്ങാ​ട് ഡിവൈഎ​സ്പി ​അ​നി​ൽ കു​മാ​ർ, സി ​ഐ രാ​ജേ​ഷ് തു​ട​ങ്ങി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ന്നീ​ട് പി​ടി​കൂ​ടി. അ​ക്ര​മ​ണ​ത്തി​നി​ടെ പ്ര​തി​ക​ൾ മു​ല്ല​ശേ​രി തോ​പ്പി​ൽ നാ​ട​ൻ ബോം​ബ് എ​റി​യു​ക​യും ചെ​യ്തു.

Related posts

Leave a Comment