ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.
ലോക സിനിമയില്‍ ഈ ചിത്രം ഉണ്ടാക്കിയ ചലനം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല റിക്കാര്‍ഡുകളും തിരുത്തിയെഴുതി.
ബാഹുബലിയും, ദേവസേനയും ബൽവാൽ ദേവനും അവന്തികയും മാത്രമല്ല ശിവകാമി ദേവിയും പ്രേക്ഷകരുടെ മനം കവര്‍ന്നു.
ഇപ്പോള്‍ ബാഹുബലിക്ക് മുമ്പുള്ള കാലം സ്ക്രീനില്‍ ഒരുങ്ങുകയാണ്. ശിവകാമിയുടെ ജീവിതമാണ് വെബ് സീരിസായി എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ബിഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്.
ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് എന്നാണ് റിപ്പോര്‍ട്ട്.
രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്.
രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്