കൊച്ചി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസല്‍ വില 96.20 രൂപയുമായി.
കൊച്ചിയില്‍ പെട്രോള്‍ വില 100.86 രൂപയായപ്പോള്‍ ഡീസല്‍ വില 94.70 രൂപയുമായി. ഇന്നലെ പെട്രോളിന് 35 പൈസയുടെയും ഡീസലിന് 17 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നും വില കൂട്ടിയത്.
ഏതാനും ആഴ്ചകള്‍ക്കുമുമ്പുവരെ പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം ഒരുപോലെയാണു വര്‍ധിപ്പിച്ചിരുന്നതെങ്കില്‍ നിലവില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിന്റെ പകുതിയില്‍ താഴെയാണു ഡീസല്‍ വില വര്‍ധനവ്.
ക്രൂഡ് വില ഉയര്‍ന്നു നില്ക്കുന്നതിനാല് വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് വിപണിയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ദൃശ്യമാണ്.